14
Tuesday
May 2024
May 2024
സ്പൈസ് ജെറ്റ് അന്താരാഷ്ട്ര സവര്വീസുകള് നിര്‍ത്തി
Posted on: March 20, 2020
മുംബൈ : ഇന്‍ഡിഗോ, ഗോഎയര്‍, വിസ്താര, എയര്‍ ഇന്ത്യ, എന്നിവയ്ക്കുപിന്നാലെ വിദേശ സര്‍വീസുകള്‍ സ്പൈസ് ജെറ്റും നിര്‍ത്തുന്നു. കൊല്‍ക്കത്ത-ധാക്ക സര്‍വീസ് ഒഴികെ ബാക്കിയെല്ലാം ഏപ്രില്‍ 30 വരെ നിര്‍ത്താനാണ് തീരുമാനം. ചെന്നൈ – കോളംബോ വിമാനം മാര്‍ച്ച് 25 മുതല്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ചമുതല്‍ വിസ്താര അന്താരാഷ്ട്ര സര്‍വീസുകളെല്ലാം നിര്‍ത്തിയിരുന്നു. ഗോ എയറും, ഇന്‍ഡിഗോയും ഇതിനു പിന്നാലെ വിദേശസര്‍വീസ് നിര്‍ത്തിവെച്ചു. എയര്‍ ഇന്ത്യയുടെ 65 മുതല്‍ 70 ശതമാനം വരെ സര്‍വീസുകളാണ് നിര്‍ത്തിയത്.വരുമാനം കുറഞ്ഞതോടെ വിമാനക്കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ സഹായം ലഭിച്ചാലേ മുന്നോട്ടു പോകാന്കഴിയു എന്നാണ് കമ്പനികള്‍ പറയുന്നത്.
TAGS: Spice Jet |
News in this Section