ഫോർഡ് സനന്ദ് പ്ലാന്റിൽ ട്രയൽ പ്രൊഡക്ഷൻ തുടങ്ങി

Posted on: December 2, 2014

Ford-sanand-plant-Big

ഫോർഡ് ഇന്ത്യ ഗുജറാത്തിലെ സനന്ദ് പ്ലാന്റിൽ ട്രയൽ പ്രൊഡക്ഷൻ തുടങ്ങി. 2015 ആദ്യ ക്വാർട്ടറിൽ വാണിജ്യോത്പാദനം തുടങ്ങിയേക്കും. ഫിഗോ പ്ലാറ്റ്‌ഫോമിലാണ് പരീക്ഷണ ഉത്പാദനം ആരംഭിച്ചിട്ടുള്ളത്.

പ്രതിവർഷം 240,000 കാറുകളും 270,000 എൻജിനുകളും നിർമ്മിക്കാനുള്ള ശേഷിയാണ് ഏതാണ്ട് പൂർണമായും ഓട്ടോമേറ്റഡായ സനന്ദ് പ്ലാന്റിനുള്ളത്. ഒരു ബില്യൺ ഡോളറാണ് സനന്ദ് പ്ലാന്റിന്റെ മുതൽമുടക്ക്. സനന്ദ് പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഫോർഡിന്റെ ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാകും.