കേരളത്തിൽ ബാങ്ക് പണിമുടക്ക് തുടങ്ങി

Posted on: December 2, 2014

Bank-Strike-CS

ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച റിലേ സമരം കേരളത്തിൽ തുടങ്ങി. യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.

വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റുമേഖലകളിലും റിലേ സമരം നടത്തും. കേരളത്തിൽ മിക്കയിടത്തും സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെ ശാഖകൾ അടഞ്ഞുകിടക്കുകയാണ്. സഹകരണ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല.