05
Sunday
May 2024
May 2024
എയർ ഏഷ്യ വാലന്റൈൻസ് വീക്ക് ഓഫർ
Posted on: February 12, 2020
കൊച്ചി : പ്രണയ ദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഏഷ്യ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര ടിക്കറ്റുകൾക്കാണ് ഓഫർ. വാലന്റൈൻസ് വീക്കിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,014 രൂപയാണ്. 2020 സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി.
ആകെ 140,000 സീറ്റുകളാണ് ഓഫർ പ്രകാരം നീക്കിവെച്ചിട്ടുള്ളത്. തങ്ങളുടെ യാത്രികർക്ക് ബജറ്റ് നിരക്കിലൂടെ മികച്ച യാത്രാനുഭവം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
TAGS: AirAsia |
News in this Section