എൽ ഐ സിയിലെ സർക്കാർ ഓഹരികൾ വിൽക്കും

Posted on: February 1, 2020

ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ സർക്കാർ ഓഹരികളിൽ ഒരു ഭാഗം വിൽക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിൽക്കും. അന്താരാഷ്ട്ര ബുള്ളിയൻ എക്‌സ്‌ചേഞ്ച് സ്ഥാപിക്കും.

കമ്പനി നിയമങ്ങൾ ഭേദഗതി ചെയ്യും. സാമ്പത്തിക ഉടമ്പടികൾക്കായി പുതിയ നിയമം കൊണ്ടുവരും. ജി എസ് ടി നഷ്ടപരിഹാര കുടിശിക രണ്ട് ഘട്ടമായി നൽകും. അടുത്ത സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.