നജ അൽ സുലൈമാൻ ബാങ്ക് മസ്‌ക്കറ്റ് കോർപറേറ്റ് ബാങ്കിംഗ് മേധാവി

Posted on: November 24, 2014

Bank-Muscat-Najah-Al-Sulaim

ബാങ്ക് മസ്‌ക്കറ്റിന്റെ കോർപറേറ്റ് ബാങ്കിംഗ് മേധാവിയായി നജ അൽ സുലൈമാനെ നിയമിച്ചു. കോർപറേറ്റ് ബാങ്കിംഗ് മേഖലയിൽ 23 വർഷത്തെ അനുഭവപരിചയമുള്ള നജ അൽ സുലൈമാൻ കുവൈറ്റ് ബ്രാഞ്ച് കേന്ദമാക്കിയാകും പ്രവർത്തിക്കുകയെന്ന് ബാങ്ക് മസ്‌ക്കറ്റ് അറിയിച്ചു. നേരത്തെ ബർഗാൻ ബാങ്കിൽ കോർപറേറ്റ് ബാങ്കിംഗിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ജനറൽമാനേജരായിരുന്നു.

കുവൈറ്റിലെ നിരവധി വ്യവസായ-വാണിജ്യ പദ്ധതികൾക്ക് ബാങ്ക് മസ്‌ക്കറ്റ് സാമ്പത്തിക പിന്തുണ നൽകിവരുന്നുണ്ട്. ഒമാനിൽ 143 ശാഖകളുള്ള ബാങ്ക് മസ്‌ക്കറ്റിന് കുവൈറ്റിലും സൗദിഅറേബ്യയിലും വിദേശ ശാഖകളും യുഎഇയിലും സിംഗപ്പൂരിലും പ്രതിനിധി ഓഫീസുകളുമുണ്ട്.