വിമാനക്കമ്പനികൾ ഇറാൻ, ഇറാഖ് ഫ്‌ളൈറ്റുകൾ നിർത്തുന്നു

Posted on: January 9, 2020

ദുബായ് : യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാക്കിലേക്കുമുള്ള ഫ്‌ളൈറ്റുകൾ താത്കാലികമായി നിർത്തിവെച്ചു. എമിറേറ്റ്‌സും ഫ്‌ളൈദുബായിയും ബാഗ്ദാദ് സർവീസ് നിർത്തി. ഗൾഫ് എയർ ബാഗ്ദാദ്, നജാഫ് സർവീസുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്.

എയർ ഇന്ത്യ ഇറാനിലേക്കും ഇറാക്കിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി. ഇറാൻ, ഇറാക്ക്, ഒമാൻ തീരം, പേഴ്‌സ്യൻ ഗൾഫ് വ്യോമപാതകൾ ഒഴിവാക്കുമെന്ന് ഇന്നലെ എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ലുഫ്താൻസ, ഓസ്ട്രിയൻ എയർലൈൻസ്, എയർ കാനഡ, മലേഷ്യൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, ക്വാന്റാസ് എന്നിവയും വ്യോമപാതകളിൽ മാറ്റം വരുത്തി.