കല്യാൺ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു

Posted on: January 8, 2020

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് പുതുവർഷത്തിലെ ആദ്യ മാസം തന്നെ മൂന്ന് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു. ഉത്സവ സീസണോടനുബന്ധിച്ച് ബംഗലുരുവിലെ ആറാമത്തെ ഷോറൂം വൈറ്റ്ഫീൽഡിലും പഞ്ചാബിലെ അഞ്ചാമത്തെ ഷോറൂം ചണ്ഡിഗഡിലും തുടങ്ങുന്നത്. കുവൈറ്റിലെ കല്യാണിന്റെ അഞ്ചാമത് ഷോറൂമാണ് അൽ-ഫർവാനിയയിൽ തുടങ്ങുന്നത്. മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആഗോളതലത്തിൽ കല്യാണിന് ആകെ 145 ഷോറൂമുകളാകും.

2020 ഇന്ത്യയിലെ നിയമാനുസൃത റീട്ടെയ്ൽ സ്വർണ വ്യവസായത്തിന് ഏറെ പ്രതീക്ഷകളുള്ള വർഷമാണെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.