എയർ ഇന്ത്യ ജിദ്ദ – കോഴിക്കാട് സർവീസ് ഫെബ്രുവരി 17 മുതൽ

Posted on: December 29, 2019

കോഴിക്കോട് : എയർ ഇന്ത്യ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫെബ്രുവരി 17 മുതൽ സർവീസ് പുനരാരംഭിക്കും. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസ് തുടങ്ങുന്നത്. തുടക്കത്തിൽ ആഴ്ചയിൽ (തിങ്കൾ, ശനി) രണ്ട് സർവീസുകളാണുള്ളത്.

ജിദ്ദയിൽ നിന്നും പ്രാദേശിക സമയം രാത്രി 11.15 ന് പുറപ്പെടുന്ന വിമാനം രാവിലെ 7.05 ന് കോഴിക്കോട് എത്തും. തിരിച്ച് കരിപ്പൂരിൽ നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 9.15 ന് ജിദ്ദയിൽ എത്തും. പുതിയ ഫ്‌ളൈറ്റിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.