ബംഗലുരുവിൽ ഫോർഎവർ 21 ഔട്ട്‌ലെറ്റ് തുറന്നു

Posted on: November 22, 2014

Forever-21-store-Big

ഡിഎൽഎഫ് ബ്രാൻഡ്‌സ് ബംഗലുരുവിൽ അമേരിക്കൻ ഫാഷൻ ബ്രാൻഡായ ഫോർഎവർ 21 ഔട്ട്‌ലെറ്റ് തുറന്നു. ബംഗലുരുവിൽ രണ്ട് ഫോർഎവർ സ്‌റ്റോറുകൾ കൂടി തുറക്കുമെന്ന് ഡിഎൽഎഫ് ബ്രാൻഡ്‌സ് മാനേജിംഗ് ഡയറക്ടർ ടിമ്മി സാർന പറഞ്ഞു. റിയൽ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന്റെ സബ്‌സഡയറിയാണ് ഡിഎൽഎഫ് ബ്രാൻഡ്‌സ്.

ഫോർഎവർ ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഡിഎൽഫ് ബ്രാൻഡ്‌സ് 100 കോടി രൂപയാണ് മുതൽ മുടക്കുന്നത്. ന്യൂഡൽഹിയിലും മുംബൈയിലും ഔട്ട്‌ലെറ്റുകൾ തുറന്നുകഴിഞ്ഞു.ഫ്രാഞ്ചൈസി മോഡലിൽ ഹൈദരാബാദിലും പൂനെയിലും ഫോർഎവർ 21 ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് ടിമ്മി സാർന കൂട്ടിച്ചേർത്തു.