ഒമാനിൽ ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുന്നു

Posted on: November 21, 2014

Lulu--signs-agreement-with-

മസ്‌ക്കറ്റിൽ ഹൈപ്പർ മാർക്കറ്റ് നിർമിക്കാൻ ലുലു ഗ്രൂപ്പ് ഒമാൻ പ്രതിരോധവകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഹൈപ്പർ മാർക്കറ്റ് നിർമിക്കുന്നത്. 1,600 കാറുകൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

മസ്‌കറ്റിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒമാൻ സൈനിക മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ നാസർ അൽ റാസ്ബിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രമുഖ സൈനിക ഉദ്യോഗസ്ഥർ ലുലു ഗ്രൂപ്പ് ഒമാൻ റീജണൽ ഡയറക്ടർ എ. വി. അനന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

200 ലേറെ ഓമാനികൾക്ക് ഹൈപ്പർ മാർക്കറ്റിൽ തൊഴിലവസരമുണ്ടാകുമെന്ന് എം. എ. യൂസഫലി പറഞ്ഞു. ഹൈപ്പർ മാർക്കറ്റ് നിർമിക്കാൻ അവസരം നൽകിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടും പ്രതിരോധവകുപ്പിനോടും എം. എ. യൂസഫലി കൃതജ്ഞത അറിയിച്ചു.