13
Monday
May 2024
May 2024
കൊച്ചിയിലേക്ക് പുതിയ രണ്ട് സർവീസുകളുമായി ഗോ എയർ
Posted on: December 8, 2019
മുംബൈ : ഗോ എയർ ഡിസംബർ 20 മുതൽ ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് പുതിയ രണ്ട് പ്രതിദിന സർവീസുകൾ ആരംഭിക്കും. വിന്റർ ഷെഡ്യൂളിൽ പുതിയ 22 സർവീസുകളാണ് ഗോ എയർ പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗലുരുവിൽ നിന്ന് വൈകുന്നേരം 5.45 ന് പുറപ്പെടുന്ന ഫ്ളൈറ്റ് ജി8-404 രാത്രി 7.05 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാത്രി 11.45 ന് പുറപ്പെടുന്ന ഫ്ളൈറ്റ് ജി8-510 രാത്രി 12.50 ന് ബംഗലുരുവിൽ എത്തും.
കൊച്ചിയിൽ നിന്ന് രാത്രി 7.35 ന് പുറപ്പെടുന്ന ഫ്ളൈറ്റ് ജി8-505 രാത്രി 9.10 ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്ന് രാത്രി 9.45 ന് പുറപ്പെടുന്ന ഫ്ളൈറ്റ് ജി8-507 രാത്രി 11.15 ന് കൊച്ചിയിലെത്തും.
TAGS: Bengaluru - Kochi Flights | GoAir | Hyderabad - Kochi Flights | Kochi - Bengaluru Flights | Kochi - Hyderabad Flights |
News in this Section