സ്പാം കോള്‍  റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെന്ന് ട്രൂകോളര്‍ റിപ്പോര്‍ട്ട്

Posted on: December 5, 2019

ന്യൂഡല്‍ഹി: 2019ലെ സ്പാം കോളുകളെ കുറിച്ചുള്ള ട്രൂ കോളറിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മുന്നിലെത്തിയ 20 രാജ്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് മൂന്നാമത് പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്പാം കോളുകള്‍ ലഭിക്കുന്ന പല രാജ്യങ്ങളുടെയും റാങ്കംിഗില്‍ വ്യത്യാസം ഉണ്ടായിട്ടുണ്ട്.
ആഗോള സ്പാം കോള്‍ റാങ്കംിഗില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചിലേക്ക് താഴ്ന്നെങ്കിലും 2019ല്‍ വ്യാജ കോളുകളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ വര്‍ധന.

ഇന്ത്യയില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കും ലഭിക്കുന്ന ഈ വ്യാജ കോളുകള്‍ അല്ലെങ്കില്‍ എസ്എംഎസുകള്‍ ലൈംഗീക അതിക്രമങ്ങളാണ്. ആഗോള എസ്എംഎസ് സ്പാം ഇന്‍ഡക്സില്‍ ഇന്ത്യയ്ക്ക് എട്ടാം റാങ്കാണ്.
ഉപയോക്താക്കള്‍ സ്വീകരിക്കുന്ന സ്പാം കോളുകളുടെ എണ്ണത്തിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുന്നത്. ബ്രസീലാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ സ്പാം കോള്‍ ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ വര്‍ധന രേഖപ്പെടുത്തി. പ്രതിമാസം ഒരു ഉപയോക്താവിന് 25.6 കോളുകള്‍ വരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധന. 10 ശതമാനം സ്പാം കോളുകളും ധനകാര്യ സേവന ദാതാക്കളില്‍ നിന്നുള്ളവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്പാം കോളുകളില്‍ 67 ശതമാനവും വരുന്നത് ഓപറേറ്റേഴ്സില്‍ നിന്നും തന്നെയാണ്. ഓഫറുകളും ഓര്‍മ്മപ്പെടുത്തലുകളുമാണ് ഇവയില്‍ ഭൂരിഭാഗവും. മൊബൈല്‍ റാങ്കംിഗില്‍ സേവനങ്ങളും ഇടത്തരക്കാരുടെ സാമ്പത്തിക വളര്‍ച്ചയും ത്വരിതഗതിയിലായതോടെ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ടെലിമാര്‍ക്കറ്റിങ് സേവനങ്ങളുടെയും വിളികളും 10 ശതമാനം മുതല്‍ 17 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്.

എസ്എംഎസിനെ കുറിച്ചും ട്രൂകോളര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വളര്‍ന്നു വരുന്ന മേഖലകളിലാണ് സ്പാം സന്ദേശങ്ങള്‍ വര്‍ധിക്കുന്നത്. ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് എട്ടാം റാങ്കുണ്ട്. ശരാശരി ഒരു മാസം 61 എസ്എംഎസുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.