കല്യാൺ ജ്വല്ലേഴ്‌സ് നവംബർ 30 ന് അഞ്ച് ഷോറൂമുകൾ തുറക്കും

Posted on: November 19, 2014

Kalyan-Jewellers-Logo-big

കേരളത്തിൽ ഒറ്റ ദിവസം അഞ്ച് ഷോറൂമുകൾ ആരംഭിച്ച് കല്യാൺ ജ്വല്ലേഴ്‌സ് ചരിത്രം സൃഷ്ടിക്കുന്നു. നവംബർ 30 ന് ആറ്റിങ്ങൽ, അടൂർ, തൊടുപുഴ, ആലപ്പുഴ, അങ്കമാലി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 67 ഷോറൂമുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച ബംഗലുരുവിൽ രണ്ട് ഷോറൂമുകൾ തുറന്നിരുന്നു.