13
Monday
May 2024
May 2024
ടാറ്റാ സ്റ്റീല്‍ 3,000 ജീവനക്കാരെ പിരിച്ചുവിടുന്നു
Posted on: November 20, 2019
ലണ്ടന്‍ : ടാറ്റാ സ്റ്റീല്‍ യൂറോപ്പില്‍ 3,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ സ്റ്റീലിന്റെ ലഭ്യത കൂടിയതും യൂറോപ്പില്‍ സ്റ്റീലിന്റെ ഡിമാന്റ് കുറയുന്നതും പരിഗണിച്ചാണ് നടപടി. പിരിച്ചുവിടുന്നതില്‍ ഭൂരിഭാഗം പേരും ഓഫീസ് ജീവനക്കാരന് ആയിരിക്കുമെന്നാണ് സൂചന. നെതര്‍ലാന്‍ഡ്സ് യൂണിറ്റിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക.
പ്രതികൂല സാഹചര്യത്തില്‍ കമ്പനിയുടെ ഭാവിക്കായി മാറ്റം അനിവാര്യമാണെന്നും കമ്പനി ലാഭത്തിലാവുമെന്നും യൂറോപ്പിലെ ടാറ്റാ സ്റ്റീല്‍ സി. ഇ. ഒ. ഹെന്റിക് ആദം പറഞ്ഞു. അടുത്തിടെ, ടാറ്റആ സ്റ്റീല്‍ യൂറോപ്പിലെ സൗത്ത് വേല്‍സിലെയും വോള്വര്ഹാംപ്ടണിലെയും യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു.
TAGS: Tata Steel |
News in this Section