മക്‌ഡൊണാള്‍ഡ്‌സ് സി ഇ ഒ യെ പുറത്താക്കി

Posted on: November 5, 2019

വാഷിംഗ്ടണ്‍ : റസ്റ്റോറന്റ്ര ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കി. ജീവനക്കാരിയുമായുള്ള ലൈംഗികബന്ധത്തെ തുടര്‍ന്നാണ് നടപടി. ഇതുവഴി കമ്പനി നിയമങ്ങള്‍ സ്റ്റീവ് ലംഘിച്ചതായാണ് ആരോപണം. മക്‌ഡൊണ്ള്‍ഡ്‌സ് ഉന്നതതല സമിതിയുടെ തീരുമാനപ്രകാരമാണ് സ്റ്റീവിനെ പുറത്താക്കിയത്.

ഈസ്റ്റര്‍ ബ്രൂക്കിന് പകരക്കാരനായി ക്രിസ് കെംപ്‌സിന്‍സ്‌കി സ്ഥാനമേല്‍ക്കും.