14
Tuesday
May 2024
May 2024
സംവത് 2076 ; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം 27 ന്
Posted on: October 22, 2019
മുംബൈ : ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് 2076 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിലെ പ്രത്യേക മുഹൂർത്ത വ്യാപാരം ഒക്ടോബർ 27 ന് ഞായറാഴ്ച നടക്കും. ലക്ഷ്മീ പുജയ്ക്ക് ശേഷം വൈകുന്നേരം 6.15 മുതൽ 7.15 വരെയായിരിക്കും മുഹൂർത്ത വ്യാപാരം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രത്യേക വ്യാപാരമുണ്ടായിരിക്കും. സംവത് 2075 ന് തുടക്കും കുറിച്ചുകൊണ്ട് കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 12.31 ശതമാനവും നിഫ്റ്റി 10.75 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയിരുന്നു. സംവത് 2074 ൽ ഓഹരി സൂചികകൾ നഷ്ടം നേരിട്ടു.
TAGS: Muhurat Trading | Samvat 2076 |
News in this Section