12
Sunday
May 2024
May 2024
ജെറ്റ് എയർവേസ് മുൻ സിഇഒ വിനയ് ദുബെ ഗോ എയർ ഉപദേഷ്ടാവ്
Posted on: October 20, 2019
മുംബൈ : ജെറ്റ് എയർവേസ് മുൻ സിഇഒ വിനയ് ദുബെ ഗോ എയറിൽ ചേർന്നു. ഉപദേഷ്ടാവായാണ് നിയമനം. വൈകാതെ ദുബെ സിഇഒ ആകുമെന്നാണ് സൂചന. 2019 മാർച്ച് മുതൽ ഗോ എയറിന്റെ സിഇഒ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
ജെറ്റ് എയർവേസിന് എതിരെ കേസുകൾ നിലനിൽക്കുന്നതിനാലാണ് വിനയ് ദുബെയെ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്. മികച്ച ഏവിയേഷൻ പ്രഫഷണൽ എന്ന നിലയിൽ വിനയ് ദുബെക്ക് മൂന്ന് ദശകത്തെ ആഗോള പരിചയമുണ്ട്. ഡെൽറ്റ എയർലൈൻസ്, സാബ്രേ, അമേരിക്കൻ എയർലൈൻസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
TAGS: GoAir | Vinay Dube |
News in this Section