കല്യാൺ ജ്വല്ലേഴ്‌സ് ഇന്ന് ബംഗലുരുവിൽ രണ്ടു ഷോറൂമുകൾ തുറക്കും

Posted on: November 14, 2014

Kalyan-Jewellers-Logo-smallകല്യാൺ ജ്വല്ലേഴ്‌സ് ഇന്ന് ബംഗലുരുവിൽ രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നു. ദക്ഷിണേന്ത്യയിൺ 800 കോടി രൂപ മുതൽമുടക്കിൽ ലക്ഷ്യമിടുന്ന വികസനപദ്ധതിയുടെ ഭാഗമായാണു പുതിയ ഷോറൂമുകൾ തുറക്കുന്നതെന്നു കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കോറമംഗലയിലും ജയനഗറിലുമാണു കല്യാൺ പുതിയ ഷോറൂമുകൾ തുറക്കുന്നത്. സിനിമാതാരങ്ങളായ ശിവ്‌രാജ്കുമാറും പ്രഭുവും ചേർന്ന് ഈ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും.