04
Saturday
May 2024
May 2024
സ്വഛ് ഭാരത് അഭിയാന് പിന്തുണയുമായി ഐസിഐസിഐ ബാങ്ക്
Posted on: November 12, 2014
ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ചന്ദാ കൊച്ചാറും ഉദ്യോഗസ്ഥരും സ്വഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക് മുംബൈ ശാഖയ്ക്കു സമീപം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഐസിഐസിഐ ബാങ്ക് എന്നും ഇന്ത്യയുടെ വളർച്ചയ്ക്ക് ചാലക ശക്തിയായി നിലകൊള്ളുമെന്നും ദേശീയ മുന്നേറ്റത്തിൽ പങ്കാളികളാവുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ചന്ദാ കൊച്ചാർ പറഞ്ഞു. സ്വഛ് ഭാരത് അഭിയാനിലെ ബാങ്കിന്റെ പങ്കാളിത്തം ഒരു തുടർ പ്രക്രിയയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
TAGS: Chanda Kochhar | ICICI BANK | Swachh Bharat Abhiyan |
News in this Section