ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു

Posted on: November 12, 2014

Bank-Strike-CS

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ശബളവർധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സൂചനാ പണിമുടക്കു നടത്തുന്നു. 2009 ലെ വേതനക്കരാർ പരിഷ്‌കരിക്കണമെന്നാണ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. മിക്കയിടത്തും സ്വകാര്യ-പൊതുമേഖല ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുകയാണ്.