ഓട്ടോമാറ്റിക് പതിപ്പുമായി എം.ജി. ഹെക്ടര്‍

Posted on: February 15, 2021

കൊച്ചി : എം.ജി. മോട്ടര്‍ ഇന്ത്യ ഹെക്ടര്‍ എസ്.യു.വി.യുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം കൂടി അവതരിപ്പിച്ചു. 143 എച്ച്.പി. കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഹെക്ടറിന്റേത്.

പുതിയ പെട്രോള്‍ എന്‍ജിന്‍ ലൈന്‍- അപ്പിന്റെ ഭാഗമായി 4 വ്യത്യസ്ത ഓപ്ഷനുകള്‍ ഉണ്ട്. എം.ടി., ഹൈബ്രിഡ് എം.ടി., സി.വി.ടി., സി.സി.ടി. എന്നിവയാണ് ഓപ്ഷനുകള്‍. എം.ജി. ഹെക്ടര്‍ 2021 അഞ്ചു സീറ്റിലും ഹെക്ടര്‍ പ്ലസ് ആറു സീറ്റിലും ലഭ്യമാണ്.

5 സീറ്റര്‍ ഹെക്ടര്‍ സി.വി.ടി. വേരിയന്റുകള്‍ 16.51 ലക്ഷം രൂപ, 18.10 ലക്ഷം രൂപ എന്നീ ഷോറൂം വിലകളിലും 6 സീറ്റര്‍ ഹെക്ടര്‍ പ്ലസ് സി.വി.ടി. 17.22 ലക്ഷം, 18.90 ലക്ഷം രൂപ എന്നീ വിലകളിലും ലഭിക്കും.

TAGS: MG-Hector |