അരുന്ധതീ ഭട്ടാചാര്യ ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ

Posted on: November 9, 2014

Arundhati-Bhattacharya-big

എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ, ഫോർച്യൂൺ മാസിക തയാറാക്കിയ ഇന്ത്യൻ ബിസിനസ് രംഗത്തെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ ഒന്നാമത്. 190 വിദേശ ഓഫീസുകളും 2,22,033 ജീവനക്കാരും 1.9 ലക്ഷം കോടി വിപണി വ്യാപ്തിയുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്ന വനിത എന്ന നിലയിലാണ് അരുന്ധതി ഭട്ടാചാര്യ ഫോർച്യൂൺ ലിസ്റ്റിൽ ഇടംപിടിച്ചത്.

ഐസിഐസിഐ ബാങ്ക് ചെയർപേഴ്‌സൺ ചന്ദാ കൊച്ചാർ, അക്‌സിസ് ബാങ്ക് ചെയർപേഴ്‌സൺ ശിഖ ശർമ്മ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
50 പേരുടെ പട്ടികയിൽ എട്ടു പേർ പുതുമുഖങ്ങളാണ്. അരുന്ധതി ഭട്ടാചാര്യയും പട്ടികയിൽ നാലാം സ്ഥാനത്തുള്ള എച്ച്പിസിഎൽ മാനേജിംഗ് ഡയറക്ടർ നിഷി വാസുദേവയും ലിസ്റ്റിലെ പുതുമുഖങ്ങളാണ്.