ജെ ഡി പവർ സർവേ മാരുതി മുന്നിൽ

Posted on: November 9, 2014

J-D-Power-big

ജെ ഡി പവർ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേ 2014 ൽ മാരുതി സുസുക്കി മുന്നിൽ. തുടർച്ചയായി പതിനഞ്ചാം വർഷമാണ് കസ്റ്റമർ സർവീസ് ഇൻഡെക്‌സിൽ മുന്നിലെത്തുന്നത്. ആയിരം പോയിന്റുകൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ മാരുതി സുസുക്കി 890 പോയിന്റാണ് നേടിയത്. മാരുതി ഡീലർഷിപ്പുകളിലെ സർവീസ് സെന്ററുകളിൽ മെയിന്റനൻസിനും റിപ്പയറിനും എത്തുന്ന മാരുതി ഉടമകൾക്കിടയിലാണ് സർവേ നടത്തിയത്.