കല്യാൺ ജൂവല്ലേഴ്സ് ഹൈദരാബാദ് എഎസ് റാവു നഗറിൽ ഷോറൂം തുറന്നു

Posted on: August 24, 2019

കൊച്ചി : കല്യാൺ ജൂവല്ലേഴ്സ് ഹൈദരാബാദ് എഎസ് റാവു നഗറിൽ പുതിയ ഷോറൂം തുറന്നു. കല്യാൺ ജൂവല്ലേഴ്സിൻറെ ബ്രാൻഡ് അംബാസഡറൂം ദക്ഷിണേന്ത്യൻ സൂപ്പർതാരവുമായ അക്കിനേനി നാഗാർജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാൺ ജൂവല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടെ കല്യാൺ ജൂവല്ലേഴ്സിന് ആകെ 141 ഷോറൂമുകളായി.

സ്വന്തം നഗരമായ ഹൈദരാബാദിലെ കല്യാൺ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അത്യധികമായ ആഹ്ലാദമുണ്ടെന്നും നാഗാർജുന പറഞ്ഞു. ഹൈദരാബാദ് നിവാസികളിൽ നിന്നും കല്യാൺ ജൂവല്ലേഴ്സിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്യാൺ ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാൺ ജൂവല്ലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. കല്യാൺ ജൂവല്ലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. അഷ്വറൻസ് സാക്ഷ്യപത്രത്തിലൂടെ ഇൻവോയിസിൽ കാണിച്ചിരിക്കുന്ന സ്വർണത്തിൻറെ ശുദ്ധത എക്സ്ചേഞ്ച് ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തു കൊടുക്കും.