കല്യാൺ ജൂവല്ലേഴ്സ് നാല് പുതിയ ഷോറൂമുകൾ തുറക്കുന്നു

Posted on: August 20, 2019

കൊച്ചി : കല്യാൺ ജൂവല്ലേഴ്സ് ഇന്ത്യയിലും മധ്യപൂർവദേശത്തുമായി നാല് പുതിയ ഷോറൂമുകൾ തുറക്കുന്നു. ഹൈദരാബാദ്, മുംബൈ, ഷാർജ, അബുദാബി എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ തുടങ്ങുന്നത്. ഇതോടെ കല്യാൺ ജൂവല്ലേഴ്സിന് ആഗോളതലത്തിൽ ആകെ 141 ഷോറൂമുകളാകും.

കല്യാൺ ജൂവലേഴ്സിന്റെ ബ്രാൻഡ് അംബാസഡർമാരായ അക്കിനേനി നാഗാർജുന, പൂജ സാവന്ത് എന്നിവർ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഷാർജയിലെയും അബുദാബിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനം സൂപ്പർതാരങ്ങളായ മഞ്ജുവാര്യരും പ്രഭു ഗണേശനും നിർവഹിക്കുമെന്ന് കല്യാൺ ജൂവല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് നല്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറൂമുകൾ. ഉത്സവ, വിവാഹ സീസൺ അടുത്തിരിക്കുന്ന സമയത്ത് ഉപയോക്താക്കൾക്കായി ഒട്ടേറെ പുതിയ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.