കാപ്‌സ്റ്റോക്സ് വാർഷികാഘോഷം 22 ന്

Posted on: November 8, 2014

CAPSTOCKS-LOGO-small

ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ്, ധനകാര്യസേവന സ്ഥാപനമായ കാപ്‌സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങൾ 22 ന് തിരുവനന്തപുരത്ത് നടക്കും. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ചിത്രാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഓഹരി വിപണി വിശകലന വിദഗ്ധൻ സുദർശൻ സുഖാനി മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഡിഗ്രി, പിജി വിദ്യാർഥികൾക്കായി കമ്പനി നടത്തിയ യംഗ് ഇൻവെസ്റ്റർ ചലഞ്ച് എന്ന സാങ്കൽപ്പിക ഓഹരി നിക്ഷേപ മത്സരത്തിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിക്കും. മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ചടങ്ങിൽവച്ചുതന്നെ സമ്മാനങ്ങൾ നൽകുമെന്ന് കാപ്‌സ്റ്റോക്സ് മാനേജിംഗ് ഡയറക്ടർ വി. രാജേന്ദ്രൻ പറഞ്ഞു.