കല്യാൺ ജുവല്ലേഴ്‌സ് യുഎഇയിലേക്ക്

Posted on: September 25, 2013

kalyanയുഎഇയിലെ ഏഴും ഇന്ത്യയിലെ 11 ഉം ഉൾപ്പടെ 2014 മാർച്ചിനു മുമ്പ് പുതിയ 66 ഷോറൂമുകളാണ് കല്യാൺ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പുതിയ ഷോറൂമുകൾക്കായി 1000 കോടിയുടെ മൂലധന നിക്ഷേപമാണ് നടത്തുകയെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കേരളത്തിൽ 11 ജുവല്ലറി ഷോറൂമുകളാണ് കല്യാൺ ഗ്രൂപ്പിനുള്ളത്. 400 മൈ കല്യാൺ സെന്ററുകളാണ് നിലവിലുള്ളത്. നടപ്പുവർഷം 150 മൈ കല്യാൺ സെന്ററുകൾ കൂടി ആരംഭിക്കും. 6800 ജീവനക്കാർ കല്യാൺ ഗ്രൂപ്പിന്റെ ഭാഗമാണ്.

നടപ്പുവർഷം 16,000 കോടി രൂപയുടെ വിറ്റുവരവാണ് കല്യാൺ ജുവല്ലേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്. 2012-13 ൽ 9,000 കോടി രൂപ ടേണോവറും 265 കോടി രൂപ നികുതിക്കു ശേഷമുള്ള ലാഭവും നേടി. അടുത്തയിടെ 30,000 ചതുരശ്രയടി വിസ്തീർണമുള്ള കോർപറേറ്റ് ഓഫീസ് തൃശൂരിൽ തുറന്നു.