ഗോഎയർ കൊച്ചി – ഹൈദരാബാദ് സർവീസ് ആരംഭിച്ചു

Posted on: August 9, 2019

കൊച്ചി : ഗോഎയർ കൊച്ചി – ഹൈദരാബാദ് റൂട്ടിൽ രണ്ടാമത്തെ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു. നിലവിൽ ഈ റൂട്ടിൽ ഒരു പ്രതിദിന സർവീസ് മാത്രമാണുണ്ടായിരുന്നത്.

ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ ഫ്‌ളൈറ്റ് കൊച്ചിയിൽ നിന്ന് (ജി 8 502) രാവിലെ 9:15 ന് പുറപ്പെട്ട് 10:30 ന് ഹൈദരാബാദിൽ എത്തിച്ചേരും. രാത്രി 7.45 നു ഹൈദരാബാദിൽ നിന്ന് (ഫ്‌ളൈറ്റ് ജി 8 507) പുറപ്പെട്ട് രാത്രി 9.15 ന് കൊച്ചിയിലെത്തും.