എസ് ബി ഐക്ക് 2312 കോടി ലാഭം

Posted on: August 3, 2019

മുംബൈ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2312.02 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടങ്ങള്‍ കുറച്ചും വരുമാനം വര്‍ധിപ്പിച്ചുമാണ് എസ്ബിഐ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 4875.85 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിടത്തു നിന്നാണ് ശ്രദ്ധേയമായ നേട്ടത്തിലേക്കു ബാങ്ക് എത്തിയിരിക്കുന്നത്. ആകെ വരുമാനം 70,653.23 കോടി രൂപ. റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ എസ്ബിഐ ഓഹരികള്‍ക്കു മൂല്യം വര്‍ധിച്ചു.

TAGS: SBI |