സമയം പാലിക്കുന്നതില്‍ മുന്നില്‍ ഗോ എയര്‍

Posted on: July 31, 2019

കൊച്ചി : മുന്‍നിര എയര്‍ലൈന്‍ ആയ ഗോ എയറിന് കൃത്യത (ഓണ്‍ ടൈം പെര്‍ഫോമന്‍സ് – ഒ.ടി.പി.) പാലിക്കുന്നതില്‍ തുടര്‍ച്ചയായ 10-ാം തവണയും റെക്കോഡ്.

ഷെഡ്യൂള്‍ഡ് ഡൊമസ്റ്റിക് എയര്‍ലൈനുകളില്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, വിസ്താര, എയര്‍ ഇന്ത്യ എന്നിവയെ പിന്തള്ളിയാണ് ഗോ എയര്‍ റെക്കോഡ് നേട്ടം കൈവരിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, നടപ്പുവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഗോ എയര്‍, ഒ.ടി.പി.യുടെ കാര്യത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.

2019 ജൂണില്‍ ഗോ എയറില്‍ യാത്ര ചെയ്തത് 13.3 ലക്ഷം പേരാണെന്ന് ഡി.ഡി.സി.എ. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോഡ് ഫാക്ടറിന്റെ കാര്യത്തില്‍ 94 ശതമാനവും നേടി. 285 പ്രതിദിന സര്‍വീസുകളാണ് ഗോ എയറിനുള്ളത്.

TAGS: GoAir |