നിസാൻ 10,000 ൽപ്പരം ജീവനക്കാരെ പിരിച്ചുവിടുന്നു

Posted on: July 24, 2019

ടോക്കിയോ : കാർ നിർമാതാക്കളായ നിസാൻ ആഗോള വ്യാപകമായി 10,000 ൽപ്പരം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ മെയ് മാസത്തിൽ 4,800 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 1,39,000 ജീവനക്കാരാണ് നിസാൻ കമ്പനിക്കുള്ളത്.

വരുമാനം കുറഞ്ഞതാണ് ജീവനക്കാരെ കുറയ്ക്കാൻ നിസാൻ കമ്പനിയെ നിർബന്ധിതമാക്കുന്നത്. ആഗോളതലത്തിൽ വില്പന കുറഞ്ഞത് വരുമാനം കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു. തെക്കേ അമേരിക്ക പോലെ ലാഭകരമല്ലാത്ത മേഖലകളിലാകും ജീവനക്കാരെ കുറയ്ക്കുന്നത്.

TAGS: Nissan |