മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി രൂപ

Posted on: July 21, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം 11 വർഷമായി 15 കോടി രൂപയാണ്. റിലയൻസിന്റെ മറ്റ് ഡയറക്ടർമാരുടെ ശമ്പളം കൂട്ടിയെങ്കിലും മുകേഷ് തന്റെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചില്ല. റിലയൻസ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഭാര്യ നിത അംബാനിക്ക് ഏഴ് ലക്ഷം രൂപ സിറ്റിംഗ് ഫീസും 1.65 കോടി രൂപ കമ്മീഷനുമാണ് ലഭിച്ചത്.

റിലയൻസിന്റെ ഫുൾടൈം ഡയറക്ടർമാരും ബന്ധുക്കളുമായ നിഖിൽ ആർ മേസ്വാനി, ഹിതൽ ആർ മേസ്വാനി എന്നിവർക്ക് 20.57 കോടി രൂപ വീതമാണ് ശമ്പളം.