ഭാരതി സോഫ്റ്റ് ബാങ്കിന് സ്‌കൂപ്പ് വൂപ്പിൽ ഓഹരിപങ്കാളിത്തം

Posted on: November 3, 2014

Scoopwhoop-big

ഭാരതി സോഫ്റ്റ് ബാങ്കിന്, എന്റർടെയ്ൻമെന്റ് മീഡിയ സ്റ്റാർട്ടപ്പായ സ്‌കൂപ്പ് വൂപ്പിൽ ഓഹരിപങ്കാളിത്തം. ഭാരതി എന്റർപ്രൈസസിന്റെയും ജപ്പാനിലെ സോഫ്റ്റ് ബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഭാരതി സോഫ്റ്റ് ബാങ്ക് പോർട്ടൽ ലിമിറ്റഡ്.

ന്യൂഡൽഹി ആസ്ഥാനമായുള്ള സ്‌കൂപ്പ് വൂപ്പിൽ 36.5 ശതമാനം ഓഹരിപങ്കാളിത്തമാണ് ഭാരതി സോഫ്റ്റ് ബാങ്ക് നേടിയത്. ഓഹരിവാങ്ങാനുള്ള മുതൽമുടക്ക് ബിഎസ്ബി വെളിപ്പെടുത്തിയിട്ടില്ല.