ഫോർഡിന്റെ വില്പനയിൽ 22 ശതമാനം ഇടിവ്

Posted on: November 3, 2014

Ford-EcoSport-big

ഒക്ടോബറിൽ ഫോർഡ് ഇന്ത്യയുടെ വില്പനയിൽ 22.12 ശതമാനം ഇടിവ്. വില്പന കഴിഞ്ഞ വർഷം ഒക്ടോബറിലെ 14,935 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 11,630 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 9,163 യൂണിറ്റുകളിൽ നിന്ന് 26.62 ശതമാനം കുറഞ്ഞ് 6,723 യൂണിറ്റുകളായി കുറഞ്ഞു. കയറ്റുമതി 5,772 യൂണിറ്റുകളിൽ നിന്ന് 14.98 ശതമാനം കുറഞ്ഞ് 4,907 യൂണിറ്റുകളായി കുറഞ്ഞു. വില്പന മെച്ചപ്പെടുത്താൻ ചെന്നൈ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി.