മാരുതിയുടെ കയറ്റുമതിയിൽ 23.5 ശതമാനം ഇടിവ്

Posted on: November 1, 2014

Maruti-Car-Plant-big

ഒക്ടോബറിൽ മാരുതി സുസുക്കിയുടെ കയറ്റുമതിയിൽ 24 ശതമാനം ഇടിവ്. ആഭ്യന്തര വില്പന 1.1 ശതമാനം കുറഞ്ഞു. വില്പന മുൻവർഷം ഒക്ടോബറിലെ 1,05,087 കാറുകളിൽ നിന്ന് 1,03,973 കാറുകളായി കുറഞ്ഞു. കയറ്റുമതി 2013 ഒക്ടോബറിലെ 9,025 യൂണിറ്റിൽ നിന്ന് 6,904 യൂണിറ്റുകളായി കുറഞ്ഞു. മാരുതി 800, ആൾട്ടോ, എ-സ്റ്റാർ, വാഗൺ ആർ എന്നിവ ഉൾപ്പെടുന്ന മിനികാർ വിഭാഗത്തിൽ വില്പന 9.2 ശതമാനം കുറഞ്ഞു. ഡിസയർ, സിയാസ് എന്നിവ മികച്ച വില്പന നേടി.

TAGS: Maruti Suzuki |