ബാങ്ക് ജീവനക്കാർ നവംബർ 12 ന് പണിമുടക്കും

Posted on: October 29, 2014

Bank-employees-strike-big

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും.

അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ ഡിസംബർ രണ്ടിന് സോൺ അടിസ്ഥാനത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സി. എച്ച്. വെങ്കിടാചലം പറഞ്ഞു.