സാൻട്രോയുടെ ഉത്പാദനം ഹ്യൂണ്ടായ് നിർത്തുന്നു

Posted on: October 28, 2014

Hyundai-santro-xing-red-Big

ഹ്യൂണ്ടായ് മോട്ടോറിന്റെ ഫ്‌ലാഗ്ഷിപ്പ് കാറായ സാൻട്രോയുടെ ഉത്പാദനം വൈകാതെ അവസാനിപ്പിക്കും. 1998 ൽ ഇന്ത്യയിൽ അവതരിപ്പിച്ച സാൻട്രോ ഇതേവരെ 13,60,000 കാറുകൾ വിറ്റഴിച്ചു. 5,35,000 സാൻട്രോ കാറുകൾ കയറ്റുമതിയും നടത്തി. നവംബർ അവസാനം സാൻട്രോയുടെ ലാസ്റ്റ് ബാച്ച് ചെന്നൈയിലെ പ്ലാന്റിൽ നിന്നും പുറത്തിറങ്ങുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.