സാന്‍ട്രോ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍

Posted on: October 25, 2019

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുതിയ സാന്‍ട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സാന്‍ട്രോ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് എം. ടി. സ്‌പോര്‍ട്‌സ് എ. എം.ടി എന്നീ വേരിയന്റുകളാണ് അവതരിപ്പിച്ചത്.

എം. ടി ക്ക് 5.16 ലക്ഷവും എ. എം. ടി. ക്ക് 5.74 ലക്ഷവുമാണ് ഷോറൂം വില. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുക. വാഹനത്തിന്റെ ഉള്‍വശം കറുത്ത നിറത്തിലാണ്. കറുത്ത റൂഫ്, റെയില്‍സ്, ബോഡി സൈഡ് മോള്‍ഡിംഗ്, ആനിവേഴ്‌സറി എഡിഷന്‍ എംബ്ലം തുടങ്ങിയവയാണ് സവിശേഷതകള്‍.
അക്വാ ടീല്‍, പോളാര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭിക്കും. വാഹനം ലിമിറ്റഡ് എഡിഷനുകല്‍ ആയിരിക്കും.

TAGS: Santro Car |