അഞ്ചുവർഷത്തിനുള്ളിൽ ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം

Posted on: October 25, 2014

Chandrababu-Naidu-big-a

ആന്ധ്രപ്രദേശിന് അഞ്ചു വർഷത്തിനുള്ളിൽ പുതിയ തലസ്ഥാനം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 30,000 ഏക്കറിലാണ് പുതിയ തലസ്ഥാനം ഉയരുന്നത്. ലാൻഡ് പൂളിംഗ് സംവിധാനത്തിലൂടെയാണ് തലസ്ഥാനത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുകയെന്ന് ചന്ദ്രബാബു നായിഡു കാപ്പിറ്റൽ അഡൈ്വസറി കമ്മിറ്റി യോഗത്തിൽ അറിയിച്ചു.

നോട്ടിഫൈ ചെയ്യുന്ന മേഖലയിലുള്ളവർ കൈവശമുള്ള ഭൂമിയുടെ 50 ശതമാനം പൂളിംഗ് നടത്തണം. അതിനു തയാറാകാത്തവരുടെ ഭൂമിമാത്രമെ ഏറ്റെടുക്കുകയുള്ളു. കാപ്പിറ്റൽ റീജൺ ഡവലപ്‌മെന്റ് അഥോറിട്ടി നോട്ടിഫൈ ചെയ്താൽ, വിജയവാഡ ഗുണ്ടൂർ അർബൻ അഥോറിട്ടിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.