കഡപ്പ വിമാനത്താവളം ജൂൺ 7 തുറക്കും

Posted on: June 5, 2015

Air-Pegasus-big

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കഡപ്പ വിമാത്താവളം ജൂൺ 7 ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.30 ന് ബംഗലുരുവിൽ നിന്നുള്ള എയർ പെഗാസസ് വിമാനം പുതിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. 42 കോടി രൂപ മുതൽമുടക്കിലാണ് എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ കഡപ്പ വിമാനത്താവളം വികസിപ്പിച്ചത്.

തുടക്കത്തിൽ എടിആർ-72 വിമാനങ്ങൾക്കു മാത്രം അനുയോജ്യമാണ് റൺവേ. പ്രീ ഫാബ്രിക്കേറ്റഡ് ടെർമിനൽ ബിൽഡിംഗിൽ മണിക്കൂറിൽ 100 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. കഡപ്പ വിമാനത്താവളത്തിനായി ആന്ധ്രപ്രദേശ് ഗവൺമെന്റ് 520 ഏക്കർ ഭൂമി അനുവദിച്ചിരുന്നു.