07
Tuesday
May 2024
May 2024
മാരുതി സുസുക്കി ഉത്പാദനം കുറയ്ക്കുന്നു
Posted on: March 18, 2019
ന്യൂഡൽഹി : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മാരുതി സുസുക്കി ഉത്പാദനം കുറയ്ക്കുന്നു. വരുന്ന ക്വാർട്ടറിൽ ഉത്പാദനം 1,26,000 യൂണിറ്റുകളായി കുറയ്ക്കാനാണ് മാരുതി ഒരുങ്ങുന്നത്.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1,72,000 യൂണിറ്റുകളായിരുന്നു ഉത്പാദനം. അതായത് ഉത്പാദനത്തിൽ 26.8 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ നാല് വർഷമായി മാരുതി സുസുക്കി ഇരട്ടയക്ക വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
TAGS: Maruti Suzuki |
News in this Section