മുഹൂർത്തവ്യാപാരം ഇന്ന്

Posted on: October 23, 2014

Muhurat-Trading-small

സംവത് 2071 ന് തുടക്കം കുറിച്ചു ഓഹരി വിപണിയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. ദീപാവലി പ്രമാണിച്ച് ഇന്ന് ഓഹരിവിപണിക്ക് അവധിയാണെങ്കിലും വൈകുന്നേരം 6.30 ന് മുഹൂർത്ത വ്യാപാരത്തിനായി ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും.

സംവത് 2070 ന് സമാപനം കുറിച്ച് സെൻസെക്‌സ് ഇന്നലെ 211.58 പോയിന്റ് ഉയർന്ന് 26,787.23 പോയിന്റിലും നിഫ്റ്റി 68.15 പോയിന്റ് ഉയർന്ന് 7,995.90 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.