ആയുർവേദ കോൺഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: October 21, 2014

World-Ayurveda-Congress-Pos

ആറാമത് വേൾഡ് ആയുർവേദ കോൺഗ്രസ് നവംബർ 7 ന് രാവിലെ ഒൻപതിന് ന്യൂഡൽഹി പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആയുർവേദ കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആരോഗ്യ എക്‌സ്‌പോ നവംബർ 6 ന് രാവിലെ 11 ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഉദ്ഘാടനം ചെയ്യും.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ആയുഷും വേൾഡ് ആയുർവേ ഫൗണ്ടേഷനും കോട്ടയ്ക്കൽ ആര്യവൈദ്യശാല, ധാത്രി ആയുർവേദ എന്നിവരും ചേർന്നാണ് നവംബർ 6 മുതൽ 9 വരെ ന്യൂഡൽഹിയിൽ ആറാമത് വേൾഡ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.