ദേശീയ ആരോഗ്യ എക്‌സ്‌പോ തിരുവനന്തപുരം

Posted on: March 14, 2015

Ayurveda-big

കൊച്ചി : നാഷണൽ ആരോഗ്യ എക്‌സ്‌പോ മെയ് 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടക്കും. വേൾഡ് ആയുർവേദ ഫൗണ്ടേഷനും കേന്ദ്ര ആയുഷ് മന്ത്രാലയവും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന എക്‌സ്‌പോയോട് അനുബന്ധിച്ച് സെമിനാറുകൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, സൗജന്യ ഹെൽത്ത്‌ചെക്കപ്പ്, ആയുർവേദ ഭക്ഷ്യമേള, ബിടുബി മീറ്റ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.