ഹീറോ മോട്ടോകോർപ് 5000 കോടിയുടെ മുതൽമുടക്കിന്

Posted on: October 20, 2014

Hero-Moto-Corp-Factory--big

ഹീറോ മോട്ടോകോർപ് ആഗോളതലത്തിൽ 5000 കോടിരൂപയുടെ പുതിയ മൂലധനനിക്ഷേത്തിന് ഒരുങ്ങുന്നു. കൊളംബിയയിലും ബംഗ്ലാദേശിലും ഇന്ത്യയിലെ ഗുജറാത്തിലും, ആന്ധ്രാപ്രദേശിലും പുതിയ പ്ലാന്റുകളും രാജസ്ഥാനിൽ ഹീറോ ഗ്ലോബൽ സെന്റർ ഫോർ റിസർച്ച് & ഡിസൈൻ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്ന പ്രധാന സംരംഭങ്ങൾ.

രാജസ്ഥാനിലെ നീംറാണയിൽ കമ്പനി പുതിയ പ്ലാറ്റിനം ക്ലാസ് നിർമാണ പ്ലാന്റ് ആരംഭിച്ചു. ഗാർഡൻ ഫാക്ടറി എന്ന ആശയത്തിൽ തീർത്തിരിക്കുന്ന ഈ പ്ലാന്റ് ഉന്നത നിലയിൽ പരിസ്ഥിതി സൗഹൃദ നിർമാണ പ്ലാന്റുകൾക്കുള്ള ഒരു മാതൃക കൂടിയാണിത്.

1050 കോടി രൂപ ചെലവിലാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നീംറാണ ഫാക്ടറി കൂടിയാകുമ്പോൾ പ്രതിവർഷം 7.65 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഹീറോ മോട്ടോകോർപ് കൈവരിക്കുക. 2020 ഓടെ പ്രതിവർഷം 12 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

TAGS: Hero MotoCorp |