കല്യാൺ ജ്വല്ലേഴ്‌സിൽ 200 മില്യൺ ഡോളർ വിദേശനിക്ഷേപം

Posted on: October 20, 2014

Kalyan-Jewellers-Showroom-b

കല്യാൺ ജ്വല്ലേഴ്‌സിൽ 200 മില്യൺ ഡോളർ വിദേശനിക്ഷേപം. യുഎസിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസാണ് 1220 കോടി രൂപ മുതൽമുടക്കി കല്യാൺ ജ്വല്ലേഴ്‌സിന്റെ 10 ശതമാനം ഓഹരി വാങ്ങാൻ മുന്നോട്ടുവന്നിട്ടുള്ളത്. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിലെ സ്വർണവ്യാപാരരംഗത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

നിരവധി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുമായി മത്സരിച്ചാണ് വാർബർഗ് പിങ്കസ് കല്യാൺ ഓഹരികൾ സ്വന്തമാക്കിയത്. ഇന്ത്യയിലും യുഎഇയിലുമായി 61 ജുവല്ലറി ഷോറൂമുകളാണ് കല്യാണിനുള്ളത്. 2015 മാർച്ച് 31 ന് മുമ്പ് ഷോറൂമകളുടെ എണ്ണം 80 ആയി ഉയർത്തും.