കാനറ ബാങ്ക് 80 കോടിയുടെ മൂലധനസമാഹരണത്തിന്

Posted on: October 20, 2014

Canara-Bank-Logo-s

കാനറ ബാങ്ക് 80 കോടി രൂപ ക്യുഐപി വഴി സമാഹരിക്കും. പത്തു രൂപ മുഖവിലയുള്ള എട്ടുകോടി ഓഹരികളാണ് പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ അനുയോജ്യമായ നിക്ഷേപ സ്ഥാപനത്തിന് കൈമാറുന്നത്. അഞ്ചുകോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനുമുണ്ടാവും.