സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽപെട്ട് 22 പേർക്ക് പരിക്ക്

Posted on: October 20, 2014

Singapore-Airlines-A-380-bi

സിംഗപ്പൂർ എയർലൈൻസിന്റെ എ 380 വിമാനം ആകാശചുഴിയിൽ പെട്ട് 22 പേർക്കു പരിക്കേറ്റു. പരിക്കേറ്റ എട്ടു യാത്രക്കാരെയും 14 വിമാനജീവനക്കാരെയും സബർബൻ അന്ധേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 408 യാത്രക്കാരും 25 വിമാനജീവനക്കാരുമാണ് ഇന്നലെ രാത്രി സിംഗപ്പൂരിൽ നിന്നും മുംബൈയിലേക്കു വരികയായിരുന്ന എ 380 ഡബിൾഡക്കർ വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.