ആഗോള കാർഷികസംഗമം നവംബർ ആറിന് അങ്കമാലിയിൽ

Posted on: October 20, 2014

Global-Agro-meet-Logo-smallസംസ്ഥാന കൃഷി വകുപ്പും കെഎസ്‌ഐഡിസിയും സിഐഐയും ചേർന്ന് സംഘടിപ്പിക്കുന്ന ആഗോള കാർഷിക സംഗമം നവംബർ ആറിന് അങ്കമാലിയിൽ ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനൻ അറിയിച്ചു.

ബയോഫാക് ഇന്ത്യ 2014 നോടൊപ്പമായിരിക്കും ആഗോള കാർഷികസംഗവും അരങ്ങേറുക. ലോകമെമ്പാടുമുള്ള ഓർഗാനിക് വ്യവസായമേഖലയ്ക്ക് ഇന്ത്യൻ ഓർഗാനിക് വിപണിയിൽ നിക്ഷേപത്തിന് അവസരമൊരുക്കുന്ന പരിപാടിയാണ് ബയോഫാക് ഇന്ത്യ 2014.

നെതർലൻഡ്‌സ്, ന്യൂസിലൻഡ്, കൊറിയ, ജർമനി, അമേരിക്ക, യൂറോപ്പ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിദേശ ഇന്ത്യക്കാരും പങ്കെടുക്കുന്ന സംഗമം നവംബർ ആറു മുതൽ എട്ടുവരെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ സംഗമം നടക്കുക.

കേരളത്തെ ഹൈടെക് കൃഷിയുടേയും കാർഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, നെതർലൻഡ്‌സ് അംബാസഡർ, ഡോ. എം.എസ്. സ്വാമിനാഥൻ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും മന്ത്രി അറിയിച്ചു.